Advertisement

വർക്കലയിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

വർക്കല: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മദിനവും വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഇരുവരുടെയും ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയ് നേതൃത്വം നൽകി.

മുൻ മുനിസിപ്പൽ ചെയർമാൻ സൂര്യപ്രകാശ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം എ. കെ. ആസാദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ നെല്ലേറ്റിൽ അസ്ലം, സുനിൽകുമാർ, യാക്കൂബ്, സജീബ് ചിലക്കൂർ, എം. എം. ഹസ്സൻ, ഷാജി സത്യവാൻ, മുഹമ്മദ് റാഫി, ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി നൗഷാദ് കായൽപുറം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!