Advertisement

മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍; മദ്യവിരുദ്ധ സമിതികളുമായി ഇന്ന് ചര്‍ച്ച

സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നു. ആദ്യദിവസം മദ്യവിരുദ്ധ സമിതികളുമായി എക്‌സൈസ് മന്ത്രി എം ലിജു ചര്‍ച്ച നടത്തും. രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇതാദ്യമായാണ് മദ്യനയത്തിന് മുന്നോടിയായി മദ്യ വിരുദ്ധ സമിതികളുമായി ചര്‍ച്ച നടത്തുന്നത്.

ഈ മാസം 25 ന് ബാര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച മുന്‍ എക്‌സൈസ് മന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 28 വരെയാണ് ചര്‍ച്ചകള്‍ക്ക് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതു കഴിഞ്ഞും വിവിധ കക്ഷികളുമായി ചര്‍ച്ച നീളുമെന്നാണ് സൂചന.

പൊതുജനങ്ങള്‍ക്ക് ഇ മെയില്‍ വഴി എക്‌സൈസ് മന്ത്രിയെ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് അഭിപ്രായം അറിയിക്കാനുള്ള അവസരം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നതില്‍ യുഡിഎഫ് തീരുമാനം വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!