Advertisement

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: PSC ചെയർമാനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് SIT

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ, പിഎസ്‌സി ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എസ്ഐടി. പിഎസ്‌സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമന അവസരം നഷ്ടപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങളാണുള്ളത്.

ഇതില്‍ രണ്ട് സംഭവങ്ങളില്‍ എസ്‌ഐടി കേസെടുക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിഎസ്‌സി ചെയര്‍മാനെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ആത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ഗൂഢാലോചനയിലേക്ക് അന്വേഷണം. പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഉന്നതതല ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് സാജുവിനെ വിളിച്ചു വരുത്തുന്നത്.Story

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!