Advertisement

ശബരിമല സ്വർണക്കൊള്ള കേസ്: പ്രോസിക്യൂഷന്‍ അനുമതി തേടി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ളയിൽ, കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷന്‍ അനുമതി തേടി എസ്‌ഐടി. ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കും. ദ്വാരപാലക കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടി ഹൈക്കോടതിയിൽ സാവകാശം തേടി. 285 സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ദേവസ്വം സെക്രട്ടറിയ്ക്ക് നല്‍കിയ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കും.

1998-ൽ ശബരിമല സന്നിധാനത്ത് സ്ഥാപിച്ച സ്വർണത്തിൽ പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും 2019-ലും പിന്നീട് 2023-ലും പുനർനിർമ്മാണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിൽ ചെന്നൈയിലേക്കും മറ്റും കൊണ്ടുപോയപ്പോൾ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് കേസ്.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, പി.എസ്. പ്രശാന്ത് തുടങ്ങിയവർ SIT കസ്റ്റഡിയിലാവുകയും കേസിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികൾ‍ക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!