Advertisement

സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് രണ്ടു രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് വർധിച്ചത്. നിലവിൽ ചില്ലറ വിപണിയിൽ കോഴിമുട്ട ഒന്നിന് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് നിരക്ക്.
രണ്ടാഴ്ച മുൻപ് വരെ കോഴിമുട്ടയ്ക്ക് 7.50 രൂപയും താറാവ് മുട്ടയ്ക്ക് 15 രൂപയുമായിരുന്നു വില.

വരാനിരിക്കുന്ന ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമ്മാണത്തിനായി മുട്ട വ്യാപകമായി സംഭരിക്കുന്നത് വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.വരുംദിവസങ്ങളിൽ ഡിമാൻഡ് ഇനിയും ഉയരുന്നതോടെ വില കൂടുതൽ വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ആഘോഷ സീസണിലെ ആവശ്യകതയ്ക്ക് പുറമെ കോഴി, താറാവ് തീറ്റകളുടെ വിലവർധനവും ഉൽപ്പാദനച്ചെലവ് കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.

എഥനോൾ നിർമ്മാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, തീറ്റ നിർമ്മാണത്തിനാവശ്യമായ ചോളത്തിന്റെ ലഭ്യതക്കുറവ് നേരിടുന്നുണ്ട്. ഇതാണ് തീറ്റവില വർധിക്കുന്നതിലേക്കും മുട്ട ഉൽപ്പാദനച്ചെലവ് കുതിച്ചുയരുന്നതിലേക്കും നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!