വലിയവിള ശിവരാമപിള്ള സ്മാരക എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും പൊതുപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു
1 min read

വലിയവിള ശിവരാമപിള്ള സ്മാരക എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും പൊതുപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു

620 നമ്പർ വലിയവിള ശിവരാമപിള്ള സ്മാരക എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം എൻഎസ്എസ് വൈസ് പ്രസിഡൻറ്
എം സംഗീത് കുമാർ ഉൽഘാടനം നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് വി സുകുമാരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ കൺവീനർ അഡ്വക്കേറ്റ് എംജി കൃഷ്ണകുമാർ, പ്രതിനിധിസഭാംഗം കെആർജി ഉണ്ണിത്താൻ,
വനിതാ പ്രസിഡന്റ് ആർ സുഷമാബായി എന്നിവർ ആശംസാ പ്രസംഗം നടത്തി.

പൊതുപരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് പുരസ്കാരം
എം സംഗീത് കുമാർ വിതരണം ചെയ്തു.

കരയോഗം സെക്രട്ടറി എസ് കൃഷ്ണൻ നായർ റിപ്പോർട്ടും, ട്രഷറർ എസ് ജയകുമാർ നായർ കണക്കും അവതരിപ്പിച്ചു.
വൈസ് പ്രസിഡൻറ് വിമലാലയം ശശി സ്വാഗതവും,
ജോ.സെക്രട്ടറി റ്റിവി സതീഷ് ബാബു കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!