Advertisement

തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 102 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 102 വര്‍ഷം കഠിനതടവ്. ഫെലിക്‌സ് എന്ന 62കാരനാണ് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2020 നവംബറിനും 2021 ഫെബ്രുവരിക്കുമിടയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതി. കുട്ടി കളിക്കാനായി പ്രതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. തുടർന്ന് കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് കുട്ടി ഇക്കാര്യം ആരോടും ഒന്നും പറഞ്ഞില്ല. അതിനു ശേഷം കുട്ടിയുടെ കൂട്ടകാരിയോട് മുത്തച്ഛന്‍ മോശക്കാരനാണെന്ന് പറയുകയും ഇത് കേട്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോൾ കുട്ടി ഉണ്ടായ കാര്യങ്ങൾ പറയുകയും പരിശോധിച്ചപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവുകാണുകയും ചെയ്തു. പിന്നാലെ ബന്ധുക്കള്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!