Advertisement

മാറ്റങ്ങൾക്കായി കാതോർക്കുക : ഡോ. ശശി തരൂർ എം.പി

തിരുവനന്തപുരം: പ്രൊഫഷണലുകൾ പുതിയ മാറ്റങ്ങൾക്കായി കാതോർക്കണമെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ തലമുറയെ എന്ത് ചിന്തിക്കണമെന്നല്ല, എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം.

ചട്ടക്കൂടിനപ്പുറം പുതിയ സാധ്യതകൾ തേടാൻ വിദ്യാർഥികൾ തയ്യാറാകണം.

2030 ഓടെ നിലവിലെ തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ രൂപപ്പെടുകയും 30 ശതമാനം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യും.

നമ്മൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നതല്ല ഭാവിയിൽ പഠിപ്പിക്കേണ്ടി വരിക. മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വിദ്യാർഥികൾ പ്രാപ്തി നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!