1 min read

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ്ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. പൂര്‍ണ സംതൃപ്തിയോടെയാണ് ടേം പൂര്‍ത്തീകരിക്കുന്നതെന്ന് അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

error: Content is protected !!