1 min read

അഹമ്മദാബാദ് വിമാന അപകടം; ‘അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നു’; വ്യോമയാന സഹമന്ത്രി

അഹമ്മദാബാദ് വിമാന അപകടത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. പുനെയിലെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. അപകടത്തിന്റെ കാരണം കണ്ടെത്തനായി രണ്ട് ബ്ലാക്ക് ബോക്‌സുകളടക്കം പരിശോധിച്ചുവരികയാണ്. വിവിധ ഏജൻസികൾ സംഭനവത്തിൽ അന്വേഷണം നടത്തിവരികയാണ്. വിമാനാപകടത്തിന് അട്ടിമറിയുണ്ടോയെന്ന സാധ്യതയും പരിശോധിക്കുമെന്നാണ് സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ […]

1 min read

അഹമ്മദാബാദ് വിമാനാപകടം: 119 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 119 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ പരിശോധനാ ഫലം ഫലം ലഭിച്ചിട്ടില്ല. ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ […]

1 min read

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്, ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും. ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, എടിസി ലോഗ്, സാക്ഷികളുടെ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കില്‍ […]

1 min read

അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക് ബോക്‌സ് കണ്ടെത്തി, അപകട കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകം

ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ്(Black box) കണ്ടെത്തി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതിന് ബ്ലാക് ബോക്‌സ് നിര്‍ണായകമാണ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഹമ്മദാബാദില്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഐബി) സംഘമാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സിവില്‍ ഏവിയേഷന്‍ […]

1 min read

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം നടത്തി

അഹമ്മദാബാദിൽ 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം […]

1 min read

അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു […]

1 min read

‘ഹൃദയഭേദകം’: അഹമ്മദാബാദിലെ വിമാന ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയഭേദകം എന്നാണ് പ്രധാനമന്ത്രി അപകടത്തെക്കുറിച്ച് പറഞ്ഞത്. ‘അഹമ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്’- പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അഹമ്മദാബാദിലെ വിമാനാപകടം വാക്കുകള്‍ക്ക് അതീതമായ വേദനയുണ്ടാക്കുന്നതാണ് എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ദുരന്തനിവാരണ […]

1 min read

‘വിമാനാപകടം ഹൃദയഭേദകം, യാത്രക്കാരുടെ കുടുംബങ്ങളുടെ വേദന സങ്കല്‍പ്പിക്കാനാവുന്നില്ല’ രാഹുൽ ഗാന്ധി

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനര്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും. അപകടം ഹൃദയഭേദകമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ‘അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയും ഉത്കണ്ഠയും സങ്കല്‍പ്പിക്കാനാവാത്തതാണ്. ഈ ദുഷ്‌കരമായ നിമിഷത്തില്‍ എന്റെ ചിന്തകള്‍ അവരില്‍ ഓരോരുത്തരോടൊപ്പമുണ്ട്. ഭരണകൂടത്തിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിര്‍ണായകമാണ്. ഓരോ […]

1 min read

വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക്; എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗുജറാത്തിലെ അഹമ്മദാബാദില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹോസ്റ്റലില്‍ നിന്നുളള ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഴിക്കാനായി വിളമ്പിവെച്ച ഭക്ഷണം നിറച്ച പ്ലേറ്റുകളും ഗ്ലാസുകളുമാണ് പുറത്തുവരുന്ന […]

1 min read

അഹമ്മദാബാദ് വിമാന അപകടം; 110 മരണം, മരണ സംഖ്യ ഉയരാന്‍ സാധ്യത, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിമാനത്തില്‍

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. 110 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരും. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ […]

error: Content is protected !!