1 min read

അഹമ്മദാബാദ് വിമാന അപകടം; ‘അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നു’; വ്യോമയാന സഹമന്ത്രി

അഹമ്മദാബാദ് വിമാന അപകടത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. പുനെയിലെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. അപകടത്തിന്റെ കാരണം കണ്ടെത്തനായി രണ്ട് ബ്ലാക്ക് ബോക്‌സുകളടക്കം പരിശോധിച്ചുവരികയാണ്. വിവിധ ഏജൻസികൾ സംഭനവത്തിൽ അന്വേഷണം നടത്തിവരികയാണ്. വിമാനാപകടത്തിന് അട്ടിമറിയുണ്ടോയെന്ന സാധ്യതയും പരിശോധിക്കുമെന്നാണ് സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ […]

1 min read

എയര്‍ ഇന്ത്യ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ഡിജിസിഎ

രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തണമെന്നും പുറപ്പെടല്‍ സമയബന്ധിതമായി നടത്തണമെന്നും ഡിജിസിഎ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. 271 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ട്രെയിനിങ് റെക്കോര്‍ഡുകള്‍ ഡിജിസിഎ വിശദമായി പരിശോധിച്ചു. […]

1 min read

ബോയിങ് ഡ്രീംലൈനര്‍ 787 വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കണം, എയര്‍ ഇന്ത്യക്ക് ഡിജിസിഎ നിര്‍ദേശം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA ) (ഡിജിസിഎ) നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ അടിയന്തരമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ഇന്ത്യയുടെ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ നിര്‍ദേശം. ഡിജിസിഎ ഓഫിസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂണ്‍ 15ന് ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് പരിശോധന നടത്തണമെന്നും […]

error: Content is protected !!