രക്ഷിതാക്കള്‍ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കണം: അമിത് ഷാ
ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന ഭാഷാ സംസ്‌കാരത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദിയുടെ പ്രാധാന്യം വിവരിച്ചുകൊണ്ട് സംസാരിച്ച അമിത് ഷാ പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടണം എന്നും ഹിന്ദിയും മറ്റ് ഇന്ത്യന്‍ ഭാഷകളും തമ്മില്‍ വൈരുദ്ധ്യവുമില്ലെന്നും പ്രതികരിച്ചു. അഞ്ചാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദിയും മറ്റ് ഇന്ത്യന്‍ ഭാഷകളും ഭിന്നതകളോ വൈരുദ്ധ്യമോ ഇല്ല, ഹിന്ദി ഒരു സംസാര ഭാഷ മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, നീതിന്യായ വ്യവസ്ഥ, പൊലീസ് എന്നിവയുടെ ആശയ […]
