1 min read

‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’ ; ഓപ്പറേഷൻ സിന്ദൂർ: പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണം. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ […]

1 min read

രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു, 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ ബുധനാഴ്ച അറിയിച്ചു. അമൃത്സർ ഒപ്പം ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടും.ബുധനാഴ്ച രാവിലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ സായുധ സേന മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന്, വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചില വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിടുകയും ചെയ്തു. “വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സർക്കാർ വിജ്ഞാപനം കാരണം, […]

1 min read

ഓപ്പറേഷന്‍ സിന്ദൂര്‍ ‘അഭിമാന നിമിഷ’മെന്ന് മോദി, സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

പാകിസ്ഥാനിലെ ഭീകര ക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്തതുപോലെ വിജയകരമായി പ്രത്യാക്രമണം നടത്താന്‍ സൈന്യത്തിന് സാധിച്ചു. പദ്ധതി നടപ്പാക്കിയതില്‍ ഒരു പിഴവും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. നമ്മുടെ സേന സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്തത്. നമ്മുടെ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മുഴുവന്‍ രാജ്യവും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സൈനിക സംവിധാനത്തിനും ഒപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രിമാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് രാഷ്ട്രപതി ഭവനിലെത്തി […]

1 min read

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മെയ് 13 മുതല്‍ 17 വരെ മോദി ക്രൊയേഷ്യ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലേയ്ക്കായിരുന്നു സന്ദര്‍ശനം. നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നോര്‍വേയിലേയ്ക്ക് സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം അതത് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ ആക്രമിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ […]

1 min read

‘ഭീകരതയെ വേരോടെ പിഴുതെറിയും’; സൈന്യത്തില്‍ അഭിമാനമെന്ന് അമിത് ഷാ

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്കെതിരായ ഏത് ആക്രമണത്തിനും മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കുമെന്നും സൈന്യത്തില്‍ അഭിമാനമെന്നും അമിത്ഷാ എക്സിൽ കുറിച്ചു. ഭീകരതയെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ‘നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം […]

1 min read

അതിര്‍ത്തി സംഘര്‍ഷം: ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ശ്രീനഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. മെയ് 10 പുലര്‍ച്ചെ വരെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സായുധ സേന പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ജമ്മു, ശ്രീനഗര്‍, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ഛണ്ഡീഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങള്‍ അടയ്ക്കുന്നതായ വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന് മെയ് 10 ന് രാവിലെ 5.29 വരെ എയര്‍ ഇന്ത്യ […]

1 min read

ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്; പാകിസ്താൻ പ്രവർത്തിച്ചത് വിപരീതമായി: ഒമർ അബ്ദുള്ള

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജമാണെന്നും ആളുകൾ മറ്റിടങ്ങളിലേക്ക് മാറേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യമില്ല. ആശുപത്രികളില്‍ രക്തബാങ്കുകള്‍ സജ്ജമാണ്. ഗതാഗതത്തിനായി ദേശീയപാതകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ഇവിടെ നിന്നും ഓടിപ്പോകേണ്ടതില്ല. ജമ്മുകശ്മീരിലെയും ശ്രീനഗറിലെയും സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ശ്രീനഗറിലെ എയര്‍പോര്‍ട്ട് അടച്ചു’ പാകിസ്താനിലെ ഒരു സാധാരണക്കാരൻ പോലും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചു. അവർ ഭീകര കേന്ദ്രങ്ങളാണ് ആക്രമിച്ചത്. […]

1 min read

‘രാജ്യം നീതി നടപ്പാക്കി, ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടി’; വിശദീകരിച്ച് വനിതാ സൈനിക മേധാവിമാർ

ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവിമാർ സൈനിക നീക്കം വിശദീകരിക്കുന്നത്. 2001ലെ പാർലമെന്റ് ആക്രമണം, മുംബൈ […]

1 min read

ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി അധികൃതര്‍ സൂചിപ്പിച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം പത്തു വിമാനത്താവളങ്ങളാണ് അടച്ചിട്ടുള്ളത്. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് ഈ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ പുറപ്പെടലുകള്‍, വരവുകള്‍, കണക്റ്റിങ്ങ് വിമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് എയര്‍ലൈന്‍സ് അധികൃതരില്‍ നിന്നും […]

1 min read

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാമിന് ഇന്ത്യയുടെ മറുപടി

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കി എന്നണ് ആക്രമണത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ സൈന്യം നടത്തിയ പ്രതികരണം. അഞ്ചിടത്ത് മിസൈല്‍ […]

error: Content is protected !!