1 min read

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനൊരുങ്ങി അയോധ്യ

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനൊരുങ്ങി അയോധ്യ. രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. നാളെ ഉച്ചയ്‌ക്ക് 12.16 നാണ് സൂര്യാഭിഷേകം നടക്കുക. രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട് സൂര്യരശ്മികൾ പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര എഎൻഐയോട് പറഞ്ഞു ഡിസംബറോടെ ക്ഷേത്രത്തിന്റെ ശേഷിക്കുന്ന ജോലികളും പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. രാമനവമി ദിനത്തിൽ ഭക്തരുടെ സൗകര്യാർത്ഥം രാത്രി […]

1 min read

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 60 ദിവസം; അയോധ്യ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

അയോധ്യയിൽ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ്. ദേശീയ വാർത്ത മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഒന്ന് മുതൽ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ ദർശിക്കാനായി അയോദ്ധ്യയിലെത്തുന്നത്. ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് ഇപ്പോൾ രണ്ട് […]

1 min read

പ്രധാനമന്ത്രി നാളെ അയോധ്യയിൽ; സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും. പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും.തിങ്കളാഴ്ച രാവിലെയാണ് സരയൂനദിയിൽ സ്നാനം ചെയ്ത ശേഷം 2 കിലോമീറ്ററോളം കാൽനടയായി ക്ഷേത്രത്തിലേക്കു പോകുക. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും. ചടങ്ങുകൾക്കു മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധയിൽനിന്നുള്ള (കർണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തി. രാമക്ഷേത്ര ദർശനത്തിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യാം.ദീപാവലി പോലെ ജനുവരി 22 […]

1 min read

രാമപ്രതിഷ്ഠാ ദിനം: 22ന്‌ റിസര്‍വ് ബാങ്കും അവധി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്നേദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് […]

1 min read

രാമ ക്ഷേത്ര പ്രതിഷ്ഠ; തിങ്കളാഴ്ച ബാങ്കുകൾക്ക് അവധി

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകം.22നു ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. 12.15 മുതൽ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ​ഗുജറാത്ത്, അസം, ഛത്തീസ്​ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ ​തിങ്കളാഴ്ച ഉച്ച വരെ […]

1 min read

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ […]

1 min read

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്‍

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം. ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ […]

1 min read

അയോധ്യ പ്രതിഷ്ഠാ ദിനം; കോടതികൾക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് വിവാദത്തിൽ

അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കോടതികൾക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് വിവാദത്തിൽ. ബാർ കൗൺസിൽ ചെയർമാൻ്റെ കത്തിനെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ രംഗത്തെത്തി. കത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് അഭിപ്രായപ്പെട്ട ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, വർഗീയ ശ്രമങ്ങളിൽ ബാർ കൗൺസിൽ കക്ഷിയാകരുതെന്നും ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത് അനുചിതമാണ്. ചെയർമാൻ്റെ നിലപാട് അപലപനീയമാണെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വിമര്‍ശിച്ചു. അവധി നൽകാനുള്ള അധികാരം ചീഫ് ജസ്റ്റിസിനില്ലെന്നും വർഗീയ ധ്രുവീകരണത്തിന് ജുഡീഷ്യറിയെ […]

1 min read

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ. അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്ന് വിമർശനം. വിഗ്രഹം പ്രതിഷ്‌ഠിക്കേണ്ടത് ആചാരവിധി പ്രകാരമെന്നും പുരി ശങ്കരാചാര്യർ വ്യക്തമാക്കി. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് […]

1 min read

കോൺഗ്രസ്സ് അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് വിശദീകരണം; വിമര്‍ശനവുമായി ബിജെപി

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു. ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കൾ പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ […]

error: Content is protected !!