1 min read

നിയമസഭാ തെരഞ്ഞെടുപ്പ് ; മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; കുറിപ്പുമായി കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഈ നിമിഷം വരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുച്ച കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം […]

1 min read

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം; ‘ആത്മഹത്യാപരം’; കെ സുരേന്ദ്രന്‍

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം സ്വന്ചതം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയായിട്ടുള്ള ഒരു പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്ന് പറയുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. എല്ലാകാര്യങ്ങളിലും ഉറച്ച നിലപാടുള്ള സര്‍ക്കാരാണ്, എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് പോകുന്ന സര്‍ക്കാരാണ് എന്ന് പ്രഖ്യാപിച്ച പിണറായി വിജയന്‍ ഗവണ്‍മെന്റിനുള്ള തിരിച്ചടിയാണിത്. പിഎം ശ്രീ […]

1 min read

കെ സുരേന്ദ്രന്റെ ‘നാമധാരി’ പരാമർശത്തിനെതിരെ വി ശിവൻകുട്ടി

ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർ മാത്രമാണെന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. സുരേന്ദ്രന്റെ പരാമർശം തികച്ചും അപലപനീയമാണ്. ഇത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണ്. മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന സമീപനമാണ് സുരേന്ദ്രന്റെ പ്രസ്താവന. ജനാധിപത്യ പ്രക്രിയയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് […]

1 min read

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്‍

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം. ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ […]

error: Content is protected !!