1 min read
ബോയിങ് ഡ്രീംലൈനര്‍ 787 വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കണം, എയര്‍ ഇന്ത്യക്ക് ഡിജിസിഎ നിര്‍ദേശം
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA ) (ഡിജിസിഎ) നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ അടിയന്തരമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ഇന്ത്യയുടെ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ നിര്‍ദേശം. ഡിജിസിഎ ഓഫിസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂണ്‍ 15ന് ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് പരിശോധന നടത്തണമെന്നും […]
