‘യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം; നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം’; സണ്ണി ജോസഫ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് നിന്ന് സിപിഐഎം പാഠം പഠിച്ചു. ഇന്നതെ ദിവസം വളരെ പോസിറ്റിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന് എപ്പോഴും ഗുണകരമായ വാർത്തകൾ തന്നെയാണ്. നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോൾ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിചാരണയാണ് നടക്കുക. ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്. ജനകീയ വിധി തങ്ങൾ സമ്പാദിക്കുമെന്നും ഇതിന് വേണ്ടി […]
