1 min read

നിയമസഭാ തെരഞ്ഞെടുപ്പ് ; മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; കുറിപ്പുമായി കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഈ നിമിഷം വരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുച്ച കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം […]

1 min read

ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അറിവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. അങ്ങനെയൊരു കാര്യം തനിക്ക് അറിവില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ തീരുമാനിച്ചുകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍ കവടിയാര്‍ വാര്‍ഡില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക നാളെ […]

1 min read

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു

നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി […]

error: Content is protected !!