ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം ; കണ്ണൂരില്‍ ആറ് മാസത്തിനിടെ തട്ടിയെടുത്തത് കോടികൾ
കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഗണ്യമായി വര്‍ദ്ധിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍. ആറു മാസത്തിനിടെയില്‍ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. 70 കേസുകളിലായി ഏകദേശം 13.97 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏഴ് കേസുകളില്‍ പ്രതികളെ പിടികൂടി. കോഴിക്കോട് ,കണ്ണൂര്‍ സ്വദേശികളായ അല്‍ഫാസ്,ആദില്‍,സമീര്‍,വാസില്‍ എന്നിവരാണ് […]
