1 min read

‘സർക്കാർ ശമ്പളം പറ്റുന്നയാൾ ദേവസ്വം ബോർഡിൽ പാടില്ല’; കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹർജി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചത് ചോദ്യം ചെയ്ത് ഹര്‍ജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐഎംജി ഡയറക്ടര്‍ ആയിരിക്കെയാണ് കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്. അശോകിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. […]

1 min read

ദേവസ്വം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ പെൻഷൻ ഉൾപ്പെടെ തടയും’: പി എസ് പ്രശാന്ത്

പ്രത്യേക അന്വേഷണ സംഘം എല്ലാം അന്വേഷിക്കട്ടേയെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 2024ൽ സ്വർണ്ണ പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സത്യസന്ധവും സുതാര്യവുമായ തീരുമാനമാണ് ബോർഡ് എടുത്തത്. 1998 മുതലുള്ള എല്ലാ കാര്യങ്ങളും എസ് ഐ ടി അന്വേഷിക്കണം. 2019 ൽ പാളി ഉണ്ണിക്കൃഷ്ണന് കൊടുക്കരുതെന്ന് തന്നെയാണ് പറഞ്ഞത്. ഇത്തവണ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാളി കൊടുത്തു വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും സുതാര്യമായ അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം […]

1 min read

ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം: ‘കള്ളന്മാരെയെല്ലാം ജയിലിൽ അടക്കും’; മന്ത്രി വി എൻ വാസവൻ

ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കള്ളന്മാരെയെല്ലാം ജയിലിൽ അടക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കോടതിയുടെ നിലപാട് തന്നെയാണ് ഗവൺമെൻ്റിൻ്റെ നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കള്ളമാരെ ജയിലിലാക്കണമെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ടി അന്വേഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഈ കേസിൽ ഒന്നും ഒളിക്കാൻ ഇല്ല. കോടതിയുടെയും സർക്കാരിൻ്റെയും നിലപാട് ഒന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, 2019ലെ […]

1 min read

‘ദേവസ്വം ബോര്‍ഡിന്റെ അവകാശമാണ് അയ്യപ്പ സംഗമം; വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണം’: ബിനോയ് വിശ്വം

ആഗോള അയ്യപ്പ സംഗമം പരാജയമല്ല, ദേവസ്വം ബോര്‍ഡിന്റെ അവകാശമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അയ്യപ്പ സംഗമത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പങ്കെടുത്തവരുടെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ മനസ്സിലാകുമല്ലോ അയ്യപ്പ സംഗമം പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്നാം ഭരണത്തിലേക്ക് പോകുമ്പോള്‍ എല്‍ ഡി എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഛണ്ഡീഗഡില്‍ തുടക്കം.ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണം പിടിമുറുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് […]

error: Content is protected !!