1 min read

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; തീരുമാനം സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. […]

1 min read

ബോർഡിന് ഒരു പങ്കുമില്ല, ഉത്തരവിലെ പിഴവ് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിഎസ് പ്രശാന്ത്

ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. സ്വർണക്കൊള്ളയിൽ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രശാന്ത് പറഞ്ഞു. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ല. 2025 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു. നിലവില്‍ ഉദ്യോഗസ്ഥരെ പഴിച്ചുകൊണ്ട് ബോര്‍ഡിനും തനിക്കും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പ്രശാന്തിന്‍റെ വാദം. ഹൈക്കോടതി ഉത്തരവില്‍ പിഴവു […]

1 min read

ദേവസ്വം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ പെൻഷൻ ഉൾപ്പെടെ തടയും’: പി എസ് പ്രശാന്ത്

പ്രത്യേക അന്വേഷണ സംഘം എല്ലാം അന്വേഷിക്കട്ടേയെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 2024ൽ സ്വർണ്ണ പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സത്യസന്ധവും സുതാര്യവുമായ തീരുമാനമാണ് ബോർഡ് എടുത്തത്. 1998 മുതലുള്ള എല്ലാ കാര്യങ്ങളും എസ് ഐ ടി അന്വേഷിക്കണം. 2019 ൽ പാളി ഉണ്ണിക്കൃഷ്ണന് കൊടുക്കരുതെന്ന് തന്നെയാണ് പറഞ്ഞത്. ഇത്തവണ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാളി കൊടുത്തു വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളിലും സുതാര്യമായ അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം […]

error: Content is protected !!