1 min read

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം

തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിൽ ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചു. പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ രാവിലെ നീണ്ട നിരയാണുള്ളത്. കുറഞ്ഞത് 5 മണിക്കൂർ വരെ കാത്തു നിന്നാണ് ഭക്തർ പതിനെട്ടാംപടിയിൽ എത്തുന്നത്. ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിൽ ഇന്നലെ ദർശനത്തിനെത്തിയത് 11, 7369 പേരാണ്. ഈ മണ്ഡല സീസണിലെ ഏറ്റവും വലിയ ഭക്തജനപ്രവാഹമാണ് ഇന്നലെയുണ്ടായത്. ദർശനത്തിന് ആറു മണിക്കൂർ വരെ ക്യൂ നീണ്ടു. ഇന്നലെ സ്പോട്ട് ബുക്കിങ് 11,866 ആയിരുന്നു. […]

1 min read

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക് ; ദർശനത്തിനായി 12 മണിക്കൂറോളം കാത്തുനിന്ന് ഭക്തർ

ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. ശബരിമലയിൽ ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിർച്വൽ ക്യൂ ബുക്കിം​ഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു‌. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയർന്നിരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം […]

1 min read

പോളിങ് ബൂത്തിന് സമീപം നോട്ടുകെട്ടുകള്‍; എണ്ണി ട്രഷറിയിലേക്ക് മാറ്റി

മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്ന് 51,000 രൂപ കണ്ടെത്തി. മച്ചേല്‍ എല്‍പി സ്‌കൂളില്‍ 112-ാം ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 500ന്റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നോ നാലോ നോട്ടുകള്‍ 200ന്റെയും 100ന്റെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു. തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് […]

1 min read

പ്രധാനമന്ത്രിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഈ മാസം 17നു ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ. കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂൺ, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. നാളെ കലക്ടറും പ്രൊട്ടക്ഷൻ ​സംഘവും […]

error: Content is protected !!