1 min read

ഗുരുവായൂര്‍ ക്ഷേത്രോത്സവം ; നാളെ മുതല്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല. ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. 27ന് വെള്ളിയാഴ്ച രാവിലെ സഹസ്രകലശാഭിഷേകം, തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം എന്നിവയോടെ സമാപിക്കും. മാര്‍ച്ച് മൂന്നിന് ചന്ദ്രഗ്രഹണമായതിനാല്‍ വൈകീട്ട് ആറ് മണിക്കും ക്ഷേത്ര നട അയടക്കുന്നതും […]

1 min read

ഗുരുവായൂരില്‍ ഇന്ന് 262ലേറെ വിവാഹങ്ങള്‍; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 262 വിവാഹങ്ങള്‍. നിരവധി വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കി.ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വഴിയൊരുക്കും.സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇന്ന് പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചു. താലികെട്ടിനായി 5 മണ്ഡപങ്ങളാണ് സജ്ജമാക്കിയത്. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രം കിഴക്കേ നടയില്‍ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി […]

1 min read

ഗതാഗത പരിഷ്‌കരണത്തിലെ അപാകത ; ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം

ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ എല്ലാം ഒഴിഞ്ഞു കിടന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുവിട്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച സമരക്കാര്‍ മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പരിസരത്തെ […]

1 min read

ചന്ദ്രഗ്രഹണം; ഗുരുവായൂരിലും ശബരിമലയിലും ഇന്ന് ക്ഷേത്രനട നേരത്തെ അടയ്ക്കും

ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും ശബരിമലയിലും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ ഇന്ന് രാത്രി 9 മണിക്ക് മുന്‍പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനം കൂടിയായ ഇന്ന് ശബരിമല നട നേരത്തെ അടയ്ക്കും. ചന്ദ്രഗ്രഹണം കണക്കിലെടുത്ത് […]

1 min read

ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (guruvayur temple) പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍. ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി. ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ […]

1 min read

പ്രധാനമന്ത്രിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഈ മാസം 17നു ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ. കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂൺ, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. നാളെ കലക്ടറും പ്രൊട്ടക്ഷൻ ​സംഘവും […]

error: Content is protected !!