1 min read

ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ അറസ്റ്റിൽ

ഡല്‍ഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ […]

1 min read

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം

രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു. രാജസ്ഥാനിലെ കോട്ടക്ക് സമീപം ഇന്ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. യാത്രക്കാരെ യാത്രക്കാരെ ട്രെയിനിൽ നിന്നും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിലെ ബി വൺ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നും പിന്നീട് മറ്റ് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. തുടർന്ന് സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് എല്ലാവരും വേഗത്തിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മലയാളികളടക്കം നിരവധി പേര്‍ ഈ ട്രെയിനിൽ […]

1 min read

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ മരിച്ചതിന് കാരണം തീപിടിത്തമല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. വകുപ്പ് മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി. തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ സര്‍ക്കില്‍,ട്രോമ ഐസിയുകളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. അഞ്ച് രോഗികളുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ […]

1 min read

എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു

എറണാകുളം ന​ഗരത്തിലെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ 11 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

1 min read

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു ; ആർക്കും പരിക്കില്ല

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം കാറിൽ നിന്ന് പുറത്ത് ഇറക്കുകയായിരുന്നു .ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരിക്കുകൾ ഇല്ല.

1 min read

ഹോംങ്കോങ്ങിലെ തീപിടുത്തം: മരണം 44 ആയി , മൂന്ന് പേർ അറസ്റ്റിൽ

ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വൻ അഗ്നിബാധയിൽ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. […]

1 min read

പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു

പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് […]

1 min read

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം; നിരവധി കടകള്‍ കത്തിയമര്‍ന്നു

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരം. തീ ഇനിയും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചോളം കടകള്‍ ഇതിനോടകം കത്തിനശിച്ചതായാണ് വിവരം. കണ്ണൂര്‍, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്നിശമന യൂണിറ്റുകള്‍ തളിപ്പറമ്പില്‍ […]

1 min read

കണ്ണൂരില്‍ വീട്ടില്‍ കയറി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം, വെള്ളം ചോദിച്ചെത്തി ആക്രമണം

കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ യുവതിയെ വീടിനുള്ളില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിതേഷാണ് ആക്രമണം നടത്തിയത്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് തീകൊളുത്തുന്നത്. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ […]

1 min read

വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

എറണാകുളം വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ ക്രിസ്റ്റഫറിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അതീവ ഗുരുതതാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മേരി അപകടനില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വില്യംസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. അയല്‍ തര്‍ക്കത്തെ തുടര്‍ന്നാണ് വില്യം – മേരിക്കുട്ടി […]

error: Content is protected !!