1 min read

എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം: സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 17 ഇന്ന് മുതല്‍ 26 വരെ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എം.ജി.ആര്‍. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങള്‍ താഴെ: പാലക്കാട്-എറണാകുളം മെമു (66609): 18 മുതല്‍ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. […]

1 min read

ശ്രദ്ധിക്കൂ; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാ​ഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക. ഭാ​ഗികമായി റദ്ദാക്കി : ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി […]

1 min read

പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു

പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് […]

1 min read

അറ്റകുറ്റപ്പണി : കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ചിങ്ങവനം – കോട്ടയം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ മറ്റു ചിലത് ഭാഗികമായി റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റമുണ്ട്. ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് – […]

1 min read

നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു

നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) രണ്ട് കോച്ചുകള്‍ കൂട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്. ലോക്സഭയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാര്‍ശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. 2025 മേയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു […]

1 min read

തൃശ്ശൂർ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

തൃശ്ശൂർ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.ട്രാക്ക് ബലപ്പെടുത്തിയാണ് ട്രെയിൻ കടത്തിവിടുന്നത്. മണ്ണിടിച്ചലിനെ തുടർന്ന് വള്ളത്തോൾ നഗർ സ്റ്റേഷനിൽ പിടിച്ചിട്ട ഗരീഭ് രഥ് എക്സ്പ്രസ് കടത്തിവിട്ടു. ഏതാനും മണിക്കൂറുകൾക്ക് മുമ്പേയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും വള്ളത്തോൾ നഗറിനുമിടയിലുള്ള അകമലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതി ഉണ്ടായിരുന്നു.

1 min read

പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ, സർവീസ് ജൂൺ 23 മുതൽ

പാലക്കാട് – കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക് 1: 05 ന് പാലക്കാട് എത്തുന്ന രീതിയിൽ സമയ ക്രമീകരണം. പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് എടുക്കുന്ന ട്രെയിൻ കണ്ണൂരിൽ 7:40ന് തിരിച്ചെത്തും. ഷൊർണ്ണൂർ – കണ്ണൂർ ട്രെയിൻ ആണ് പാലക്കാടേക്ക് നീട്ടിയത്. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് […]

1 min read

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്. ജാം നഗർ- തിരുനെല്ലി എക്സ്പ്രസിന്‌ മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു.മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള […]

1 min read

തിരക്ക് നിയന്ത്രിക്കാന്‍ : ചെന്നൈ-കൊച്ചുവേളി പ്രത്യേക ട്രെയിൻ ഇന്ന് മുതൽ

ഓ​ഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം 3.45ന് ചെന്നൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ (06043) പിന്നേറ്റ് രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. തിരക്ക് നിയന്ത്രിക്കാന്‍ ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള പ്രത്യേക എസി എക്‌സ്‌പ്രസ് ട്രെയിൻ ഇന്ന് മുതൽ. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ബുക്കിങ് കഴിഞ്ഞു. കൊച്ചുവേളിയിൽ നിന്ന് തിരച്ചുള്ള സർവീസുകളിൽ ബെർത്തുകൾ ഒഴിവുണ്ട്. ഓ​ഗസ്റ്റ് 14നുള്ള സർവീസിലെ ബർത്തുകളാണ് ബുക്ക് ചെയ്തു കഴിഞ്ഞത്. ട്രെയിൻ പ്രഖ്യാപനത്തോടൊപ്പം തന്നെ റിസർവേഷനും ആരംഭിച്ചിരുന്നു. ഓ​ഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം […]

1 min read

മുഴുക്കുമ്പുഴ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

ട്രെയിനിൽ നിന്നു പുറത്തേക്ക് തെറിച്ചു വീണ് തിരുവനന്തപുരത്ത് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് എത്തിയ ഷാലിമാർ എക്സ്പ്രസിൽ നിന്നു വീണാണ് മരണം. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് വൈകീട്ട് 6.45ഓടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

error: Content is protected !!