ശബരിമല സന്നിധാനത്തെ ഹോട്ടലുകളിൽ ഭക്ഷണത്തിന് ഇരട്ടി വില; പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കലക്ടര്‍
ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും കടകളിലും ഭക്തരോട് തോന്നിയ വില ഈടാക്കുന്നതായി ജില്ലാ കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാലു മസാലദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360 രൂപയാണ് വാങ്ങിയത്. 228 രൂപ വാങ്ങേണ്ട സ്ഥാനത്താണ് ഇത്രയും പണം വാങ്ങിയത്. ഇതെന്താണ് ഇത്രയും തുക വന്നതെന്ന കലക്ടറുടെ ചോദ്യത്തിന്, മസാല ദോശയ്‌ക്കൊപ്പം ചമ്മന്തി നല്‍കി എന്നായിരുന്നു മറുപടി. ഹോട്ടലിന് നോട്ടീസ് നല്‍കാനും പിഴ ഈടാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മറ്റൊരു ഹോട്ടലില്‍ പരിശോധിച്ചപ്പോള്‍, 49 രൂപയുടെ […]
