1 min read

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം. മുഖ്യപ്രതികളായ സിന്ധുവിന്റെയും ബിലാലിന്റെയും അക്കൗണ്ടുകളിലാണ് പരിശോധന. ഇരുവരും ലക്ഷങ്ങൾ സമ്പാദിച്ചെന്ന് വിലയിരുത്തൽ. ബിലാലിന് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തി. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്കും നിരവധി തവണ പണം എത്തി. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ സമർപ്പിക്കും. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങളും പോലീസ് തേടി. ശ്രീകുമാർ […]

1 min read

നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ;

അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ് ചെയർമാൻ ശ്രീ. പി. ശ്യാം രാജ് സമർപ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് […]

1 min read

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം കേരളത്തിന് പുറത്തേക്കും

കവടിയാർ കൊട്ടാരത്തിലെ ആഭരണക്കവർച്ചയിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്നാണ് സംശയം. പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ഇടപാടുകാർ സമീപകാലത്ത് കേരളത്തിൽ വന്നോയെന്നതിലും സമാന മോഷണങ്ങളുടെ വിവരങ്ങളും തേടാനാണ് നീക്കം. കവടിയാർ കൊട്ടാരത്തിൽനിന്ന് ആഭരണങ്ങൾ നഷ്ടമായെന്ന് കരുതുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലെ ഫോൺ കോൾ വിവരങ്ങൾ കേസിൽ നിർണായകമാവും. അതേസമയം കൊട്ടാരത്തിലെത്താറുള്ള സ്ഥിരം യൂട്യൂബർമാരും സന്ദർശകരും […]

1 min read

കൊല്ലത്ത് ബോട്ടുകൾക്ക് തീപിടിച്ച സംഭവം; കൊല്ലം എസിപി അന്വേഷിക്കും

കൊല്ലം കുരീപ്പുഴയിൽ കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തിൽ കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ മത്സ്യതൊഴിലാളികൾ അട്ടിമറി സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം. പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു. കോടികളുടെ നാശനഷ്ടമാണ് മത്സ്യതൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചക്ക് മുൻപ് മുക്കാട് ഭാഗത്ത് രണ്ട് ബോട്ടുകൾക്ക് തീപിടിച്ച സംഭവവും വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആഴക്കടലിൽ പരമ്പരാ​ഗത മത്സ്യബന്ധനം നടത്തുന്ന ഒമ്പത് ചെറിയ ബോട്ടുകളും […]

1 min read

ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ, ചെങ്കോട്ട ഇന്ന് തുറക്കും

ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. കേസുമായി […]

1 min read

ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടിക്ക് അന്വേഷണം തുടരാം

ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കർണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് മൊഹമ്മദ് നവാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീക്കിയത്. തിമരോടി ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. എസ്ഐടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹ‍ർജി. ഹ‍ർജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ […]

1 min read

കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതി സോണിയെ റിമാൻഡ് ചെയ്തു

കോട്ടയം അയർക്കുന്നത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ ഇതരസംസ്ഥാന തൊഴിലാളി സോണി റിമാൻഡില്‍. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുവാനുള്ള അപേക്ഷ പിന്നീട് സമർപ്പിക്കും. കൊല്ലപ്പെട്ട അല്പാനയുടെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. ബന്ധുകൾ വന്നശേഷമാവും പോസ്റ്റുമോർട്ടം നടക്കുക. പ്രാഥമിക പരിശോധനയിൽ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പ്രതി സോണി ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസിന്‍റെ […]

1 min read

സ്വർണപ്പാളി വിവാദം: ഹൈക്കോടതി നിർദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും

ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർ‍ദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക. നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

1 min read

കെജെ ഷൈന്റെ പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം; മൊഴിയെടുത്തു

തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് സിപിഎം നേതാവും എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെജെ ഷൈന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പറവൂരിലെ വീട്ടിലെത്തി പൊലീസ് ഷൈനിന്റെ മൊഴിയെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിആര്‍ ഗോപാലകൃഷ്ണന്‍, യൂട്യൂബര്‍ കെഎം ഷാജഹാന്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസ് ഉണ്ട്. […]

error: Content is protected !!