1 min read

‘ഞാൻ പാലിച്ചത് നിഷ്പക്ഷത’, പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി: എംഎൽഎമാരുടെ നമ്പർ മുഖ്യമെന്ന് സണ്ണി ജോസഫ്

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ സണ്ണി ജോസഫ്. എംഎൽഎമാരുടെ നമ്പർ ഏറെ പ്രധാനമെന്നാണ് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. താൻ പക്ഷം പിടിച്ചിട്ടില്ലെന്ന് പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ തള്ളി. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. കോൺഗ്രസ് മുഖ്യമന്ത്രിപ്പോരിൽ എംഎല്‍എമാരുടെ പിന്തുണ പ്രധാനമെന്ന സൂചന നൽകി സണ്ണി ജോസഫ്. മറ്റ് ഘടകങ്ങളെക്കാൾ പ്രധാനം എംഎല്‍എമാരുടെ പിന്തുണ ആണെന്നും നേതാക്കൾ സമന്വയത്തിൽ […]

1 min read

കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക് ; ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ച

ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക വളരെ വേഗത്തിൽ തയാറാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. നേരത്തെ ഒരു ഘട്ടത്തിലുള്ള ചർച്ചകൾ പൂർത്തീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോകുന്നത് കൊണ്ടാണ് അത് മാറ്റിവച്ചത്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത് കാരണം ഫെബ്രുവരി 23ന് നടക്കാനിരുന്ന […]

1 min read

നിയമസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം, മുന്നണി വിപുലീകരണം എന്നിവ ഇന്ന് ചര്‍ച്ചയാകും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് നടക്കും. കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് […]

1 min read

ആരൊക്കെ മത്സരിക്കും ? കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായേക്കും. സിറ്റിങ്ങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയായേക്കും. ആശയക്കുഴപ്പമുള്ള സീറ്റുകളില്‍ […]

1 min read

കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി; ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കം

കേന്ദ്ര സര്‍ക്കാരിന് എതിരെ സമരവുമായി കെപിസിസി. തിരുവനന്തപുരം ലോക്ഭവന് മുന്നിലെ രാപകല്‍ സമരത്തിന് ഇന്ന് തുടക്കമാകും. നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്തെന്നാരോപിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. നാളെ രാവിലെ പത്തിനാണ് രാപ്പകല്‍ സമരം സമാപിക്കുക. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.. […]

1 min read

ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അറിവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. അങ്ങനെയൊരു കാര്യം തനിക്ക് അറിവില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ തീരുമാനിച്ചുകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍ കവടിയാര്‍ വാര്‍ഡില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക നാളെ […]

1 min read

പൊലീസിനെ ഉപയോഗിച്ച് ആശ സമരത്തെ അട്ടിമറിക്കുന്നു; സണ്ണി ജോസഫ്

ക്ലിഫ് ഹൗസിലേക്ക് ആശാ പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആദ്യമായല്ല പൊലീസിന്റെ അതിക്രമമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ആശമാരുടെ ടെന്റ് മഴയത്ത് പൊളിച്ചു കളഞ്ഞെന്നും ജീവിക്കാനുള്ള ചെറിയ ആനുകൂല്യത്തെയാണ് അവഗണിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ‘ജനങ്ങളുടെ മനസില്‍ ആശമാരുടെ ന്യായമായ ആവശ്യത്തിന് അംഗീകാരം കിട്ടിക്കഴിഞ്ഞു. സര്‍ക്കാര്‍ സംസ്ഥാനത്തെ കട്ടുമുടിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കുന്നു. ഈ സമരം വിജയം കണ്ടേ അവസാനിക്കു’, സണ്ണി ജോസഫ് പറഞ്ഞു. ആശമാരുടെ മൈക്ക് മോഷണം […]

1 min read

‘കഴിവ് ഒരു മാനദണ്ഡമാണോ!’ കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി പരസ്യമാക്കി ഷമ മുഹമ്മദ്

കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക അതൃപ്തിയാണ് കോൺഗ്രസിനകത്ത് പ്രവർത്തകരിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച അഖിലേന്ത്യാ നേതാക്കളടക്കം പരസ്യമായി രംഗത്തെത്തുന്ന കാഴ്ചയാണ് കാണുന്നത്. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ തന്റെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് എ ഐ സി സി വക്താവ് ഷമ മുഹമ്മദ്. കഴിവ് ഒരു മാനദണ്ഡമാണോ എന്ന് ഷമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളിലായി ഷമ കണ്ണൂർ ഡി […]

1 min read

കെ പി സി സി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു; സന്ദീപ് വാര്യര്‍ ഉൾപ്പടെ 58 ജനറൽ സെക്രട്ടറിമാർ

കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്. ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി.ഡിസിസി പ്രസിഡന്റുമാരും കെപിസിസി സെക്രട്ടറിമാരും പുതിയ പട്ടികയിലില്ല. രാജ്മോഹൻ ഉണ്ണിത്താൻ,വി കെ ശ്രീകണ്ഠൻ,ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ എ കെ മണി, സി പി […]

1 min read

കെപിസിസി ഭാരവാഹിളുടെ ഭാഗിക പട്ടിക ഉടന്‍; രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

കെപിസിസി ഭാരവാഹിളുടെ ഭാഗിക പട്ടിക ഉടന്‍ പ്രഖ്യാപിക്കും. രണ്ടുദിവസത്തിനുള്ളില്‍ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭാഗിക പട്ടികയ്ക്ക് എഐസിസി അംഗീകാരം നൽകിയെന്നാണ് വിവരം. പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുമെന്നാണ് വിവരം. ട്രഷററെയും ഭാഗിക പട്ടികയിൽ പ്രഖ്യാപിക്കും. അതേസമയം, പുതിയ ഡിസിസി അധ്യക്ഷമാരുടെ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നാണ് വിവരം. സെക്രട്ടറിമാരുടെ പട്ടികയും പിന്നീടായിരിക്കും പ്രഖ്യാപിക്കുക. സമ്പൂര്‍ണ പട്ടിക പ്രഖ്യാപിക്കാത്തത് കോൺഗ്രസിലെ തര്‍ക്കം കാരണമാണ്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പൂര്‍ണ പട്ടിക ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ. ഭാഗിക […]

error: Content is protected !!