ജി ജയരാജിന്റെ സി ഡിറ്റ് ഡയറക്ടർ സ്ഥാനം തെറിക്കും; നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി
സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നു ജി ജയരാജ് പുറത്തേക്ക്. ജി ജയരാജിനെ നിയമിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഡയറക്ടറായി നിയമിതനാകാനുള്ള യോഗ്യത പുനർനിശ്ചയിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. പുതിയ നോട്ടിഫിക്കേഷൻ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനത്തിൽ യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബഞ്ച് റദ്ദാക്കിയത്. ഇതോടെ ജയരാജിന്റെ നിയമനം അസാധുവായി. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ […]
