1 min read

‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തി; നയന്‍താരക്കെതിരെ വിണ്ടും കേസ്

‘അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരക്കെതിരെ വിണ്ടും കേസ്. നയന്‍താരയ്ക്കും മറ്റ് എട്ട് പേര്‍ക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചില രംഗങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്. മീരാ-ഭയാന്ദര്‍ സ്വദേശിയായ 48 കാരന്‍ നല്‍കിയ പരാതിയിലാണ് താനെ ജില്ലയിലെ നയാ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിലുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും […]

1 min read

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം; ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കും

കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം രണ്ടായിരത്തി ഇരുപത്തിനാല ജനുവരി മൂന്ന് ബുധനാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ. കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ […]

1 min read

വരാഹം: സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു’. സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നത്. ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും. ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. […]

error: Content is protected !!