1 min read
ഇരുട്ടിന്റെ മറവിൽ ഇന്നും പ്രകോപനം; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സേന
ഇന്നലത്തേതിനു സമാനമായി ഇന്നു രാത്രിയിലും പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ. ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ ഇന്ന് വീണ്ടും എത്തി. പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തു വിട്ടത്. ഡ്രോൺ ആക്രമണങ്ങളെല്ലാം ഇന്ത്യൻ സേന വിഫലമാക്കിയതായും റിപ്പോർട്ടുണ്ട്. ജമ്മു, സാംബ, പഞ്ചാബിലെ അമൃത്സർ, ഫിറോസ്പുർ, പത്താൻകോട്ട് എന്നിവിടങ്ങളിലാണ് ഡ്രോൺ എത്തിയത്. ഏഴിടങ്ങളിലാണ് പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. ജയ്സാൽമിറിലും, ഗുജറാത്തിലെ കച്ചിലും ഡ്രോണുകൾ പറന്നതായും റിപ്പോർട്ടുകൾ വരുന്നു. കച്ചിൽ 11 ഡ്രോണുകൾ പറന്നതായി വിവരമുണ്ട്. ഭുജിൽ ബ്ലാക്ക് ഔട്ട് […]
