പാലോട് രവിയുടെ രാജി KPCC നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം; രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി
പാലോട് രവിയുടെ രാജി കെപിസിസി നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം. രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന് പാലോട് രവി രാജിക്കത്ത് നൽകുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് രാജി തന്നെ വേണമെന്ന് നിർദേശിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളുമായി സണ്ണി ജോസഫ് ഫോണിൽ സംസാരിച്ചു. എ.ഐ.സി.സി നേതൃത്വത്തെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രാദേശിക നേതാവുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിയുടെ രാജി. രാജി സ്വീകരിച്ചതായി […]
