1 min read

വി.ഡിയുടെ ആദ്യവിളി പാണക്കാടേക്ക്; പിന്തുണക്ക് നന്ദി അറിയിച്ചു

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി സതീശൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ. പിന്തുണക്ക് നന്ദിയും സന്തോഷവും അറിയിച്ചു. സതീശന് ആശംസകളുമായി പി.കെ കുഞ്ഞാലിക്കുട്ടിയുമെത്തി. ‘കേരളത്തിന്‍റെ പുതിയ അമരക്കാരന് ഹൃദയപൂര്‍വം ആശംസകൾ’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയില്ലെന്ന് എഐസിസി അറിയിച്ചു.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാവരെയും പങ്കാളികളാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.11 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഉച്ചയോടെയാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് […]

1 min read

കൃത്യമായ ഉപാധികൾ വയ്ക്കും ; തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്

തമിഴ്നാട്ടിൽ സര്‍ക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസിൽ ധാരണ. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഹൈക്കമാൻഡിന് ഈ റിപ്പോർട്ട് നൽകും. ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുക. അതേസമയം, ഗവർണർക്ക് വിജയ് പുതിയ കത്ത് നൽകിയിട്ടുണ്ട്. നാളെ രാവിലെ 11:30ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അഭ്യർത്ഥന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ […]

1 min read

പെട്ടി വിവാദം: കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സിപിഎം, ‘യുഡിഎഫ് ഒളിച്ചോടുന്നു’

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സിപിഎം നേതാക്കൾ. നിലമ്പൂരിൽ വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് യുഡിഎഫിന് ഒളിച്ചോടാനാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. കോൺഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധനയുമായി പാർട്ടികൾ സഹകരിക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്യുന്നവരിൽ പലരും മതരാഷ്ട്ര വാദത്തിന് എതിരാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. എം കെ മുനീർ എവിടെ? […]

error: Content is protected !!