1 min read

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്. നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം […]

1 min read

കൃത്യമായ ഉപാധികൾ വയ്ക്കും ; തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്

തമിഴ്നാട്ടിൽ സര്‍ക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസിൽ ധാരണ. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഹൈക്കമാൻഡിന് ഈ റിപ്പോർട്ട് നൽകും. ബിജെപി പിന്തുണ തേടരുത്, എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുക. അതേസമയം, ഗവർണർക്ക് വിജയ് പുതിയ കത്ത് നൽകിയിട്ടുണ്ട്. നാളെ രാവിലെ 11:30ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അഭ്യർത്ഥന. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളുടെ കുത്തക തകർത്ത് വൻ […]

1 min read

നിര്‍ണായക നീക്കവുമായി വി കെ ശശികല ; തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി കെ ശശികല പറഞ്ഞു. രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. കറുപ്പ്,വെള്ള,ചുവപ്പ് നിറത്തില്‍ അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ളതാണ് കൊടി. നിയമസകഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40 സീറ്റുകളില്‍ മത്സരിയ്ക്കുമെന്നാണ് സൂചന. അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ആശയങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുകയെന്ന് വി കെ ശശികല പറഞ്ഞു. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ […]

1 min read

ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഡിറ്റ്‌വാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം. തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 14 ജില്ലകൾ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങളെ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു. നിലവിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 […]

1 min read

തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂരില്‍, ആളപായമില്ല

തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് […]

1 min read

‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്കാരിനെതിരെ ഹർജിയുമായി തമിഴ്നാട്

കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമി‍ഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിക്കുന്നതിനാല്‍ വിദ്യാഭ്യാസ ഫണ്ട്‌ കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നും തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് 2291 കോടി രൂപ കേന്ദ്രം നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നതായി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

1 min read

തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു […]

1 min read

തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

തമിഴ്‌നാട് നീലഗിരിയില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. കുട്ടി അമ്മയ്‌ക്കൊപ്പം പോകുമ്പോഴായിരുന്നു അമ്മയുടെ കണ്‍മുന്നില്‍ വച്ച് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്.പന്തല്ലൂര്‍ മേഖലയിലാണ് സംഭവം നടന്നത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്തുവച്ചാണ് കുഞ്ഞിനെ പുലി ആക്രമിച്ചത്. അതിഥി തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്.കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. 3 വയസുകാരി ഉള്‍പ്പെടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.

error: Content is protected !!