1 min read

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടം: കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയതില്‍ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു. ആര്‍സിബി മാനേജ്‌മെന്റിനും, ബിസിസിഐക്കും ഇവന്റ് മാനേജ്‌മെന്റ് ടീമിനും നോട്ടിസ് അയക്കും. പോലീസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കാട്ടി ഡി ജി പി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് റിപ്പോര്‍ട്ട് വായിച്ച ശേഷം സ്റ്റേഡിയത്തിലെ സുരക്ഷയെ പറ്റിയും മുന്‍കരുതലുകളെ പറ്റിയും കോടതി ചോദിച്ചു. ഫ്രീ പാസ് നല്‍കിയിരുന്നോ […]

1 min read

റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷം; തിക്കിലും തിരക്കിലും 7 മരണം; നിരവധി പേര്‍ക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം

ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും […]

error: Content is protected !!