1 min read

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗം കുറച്ച് സമയോചിത ഇടപെടലാണ് ലോക്കോ പൈലറ്റ് നടത്തിയത്. ജാം നഗർ- തിരുനെല്ലി എക്സ്പ്രസിന്‌ മുകളിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിട്ടു.മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ സമീപ പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള […]

1 min read

വിനോദിന് കണ്ണീരോടെ വിട നല്‍കി മഞ്ഞുമ്മൽ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ

വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി വിനോദിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധി ആളുകളാണ് മഞ്ഞുമ്മലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട കേസിൽ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്‌ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി വിനോദിനെ ട്രെയിനിൽ നിന്ന് […]

1 min read

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി സനോജ് 38 ആണ് മരിച്ചത്. ഇടവ ജനതമുക്ക് പെട്രോൾ പമ്പിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രാത്രി 8.30 ഓടെയാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഏറനാട് എസ്പ്രസ് തട്ടിയാണ് യുവാവ് മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാൾ പരവൂർ വർക്കല റൂട്ടിൽ ഓടുന്ന ബിസ്മില്ല എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറാണ്.

1 min read

ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി; തൃശൂരിൽ 2 കുട്ടികൾക്ക് പരിക്ക്

തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കാലിന് സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം.

error: Content is protected !!