1 min read

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: സിപിഎം ഇന്ന് കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നു. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളത്തെ തഴഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, സര്‍വ്വകലാശാലകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം […]

1 min read

കേന്ദ്രബജറ്റ് 2026: കേരളത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി

ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ധാതു ഇടനാഴി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമി‍ഴ് നാട്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാങ്ങളിലാണ് റെയർ എർത്ത് ഇടനാഴി രൂപീകരിക്കുക. സംസ്ഥാന ബജറ്റിലും ‘റെയർ എർത്ത് കോറിഡോർ’ സ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇതിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിൽ അടങ്ങിയിരിക്കുന്ന മോണോസൈറ്റിനെ ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

1 min read

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം […]

1 min read

കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് സഭയിൽ അവതരിപ്പിക്കും. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്തനഗേശ്വർ ആണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍ ഇതിലുണ്ടാകും. അതേസമയം ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച ആണെങ്കിലും അന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ ആണ് […]

1 min read

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപനം നടത്തും. ബജറ്റ് അവതരണത്തിന് മുന്നോടിയായി നാളെ സാമ്പത്തിക സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ രണ്ട് വരെയാണ് സമ്മേളനം നടക്കുക. ഫെബ്രുവരി 1, ഞായറാഴ്ചയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. അതേസമയം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ സർക്കാർ പ്രതിപക്ഷ സഹകരണം തേടി. എന്നാൽ വിബി ജി […]

error: Content is protected !!