യുപിഐ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് വരും; സൂചന നല്‍കി എന്‍പിസിഐ മേധാവി
യുപിഐ ഇടപാടുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്‌ബെ. യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് പ്രാബല്യത്തില്‍ വന്നേക്കുമെന്നും ദിലീപ് അസ്‌ബെ കൂട്ടിച്ചേര്‍ത്തു. അടുത്തകാലത്തായി യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. അതിനിടെയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ചില സൂചനകള്‍ നല്‍കിയത്. ‘ദീര്‍ഘകാലാടിസ്ഥാനത്തില്‍ […]
