1 min read

മാസപ്പടി കേസ്: ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

മാസപ്പടിക്കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിലായി ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക എന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുതിയ ബെഞ്ചിന് മുന്നിലാണ് ഹര്‍ജിയെത്തിയത്. പുതിയ ബെഞ്ചിന് കേസ് പഠിക്കാന്‍ മതിയായ സമയം വേണമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഒക്ടോബര്‍ 28,29 തീയതികളിലായി ഉച്ചയ്ക്ക് ശേഷം 3.30ന് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്നാണ് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. മാസപ്പടി […]

1 min read

മാസപ്പടി കേസ്: എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ റിപ്പോട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. നാലുമാസത്തേക്കാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. (High Court extends stay on taking action on SFIO report CMRL) മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ തുടര്‍നടപടികള്‍ രണ്ട് മാസത്തേക്കാണ് കോടതി വിലക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കൂടി ഉള്‍പ്പെട്ട കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം കോടതി പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത് ചോദ്യം […]

1 min read

വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 77.6 ലക്ഷം കടം നൽകിയതിലും അന്വേഷണം വേണം: ഷോൺ ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനത്തിന് കടമായി നൽകിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്ന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി. കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗം ഷോൺ ജോര്‍ജാണ് പരാതി നൽകിയത്. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്. മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് […]

1 min read

മാസപ്പടി വിവാദം: കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്ന് ഷോൺ ജോ‍ർജ്

മാസപ്പടി വിവാദം കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും ഷോൺ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ ഇന്ന് അറിയിക്കും. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎം ആർ എൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസി എന്നിവയ്ക്കെതിര അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ […]

1 min read

വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് അടച്ചുപൂട്ടിയത് ചട്ടങ്ങള്‍ പാലിക്കാതെ; നേരത്തെയും നടപടിയുണ്ടായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോര്‍പറേറ്റകാര്യ മന്ത്രാലയം മുന്‍പും നടപടിയെടുത്തതിന്റെ വിവരങ്ങള്‍ പുറത്ത്. ചട്ടങ്ങള്‍ പാലിക്കാതെ കമ്പനി അടച്ചുപൂട്ടിയതിന് പിഴ ചുമത്തിയിട്ടുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു ഈ നടപടി. എക്‌സാലോജിക്കിനും വീണാ വിജയനും ഓരോ ലക്ഷം രൂപ വീതമാണ് അന്ന് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് വീണയുടെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതില്‍ രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള്‍ തന്നെയാണ് എക്‌സാലോജിക്കിനെതിരെ ഇതിന് മുന്‍പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. […]

1 min read

വീണ വിജയന് എതിരായ കേന്ദ്ര അന്വേഷണം; രാഷ്ട്രീയ നീക്കമെന്ന് സിപിഎം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരായ മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം. ഇന്നു ചേർന്ന സംസ്ഥാന കമ്മിറ്റിയിലായിരുന്നു തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായെന്നും കമ്മിറ്റി വിലയിരുത്തി. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് […]

1 min read

വീണ്ടും കുരുക്ക്; വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സിഎംആര്‍എലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

error: Content is protected !!