കഴക്കൂട്ടം: റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു
1 min read

കഴക്കൂട്ടം: റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

കഴക്കൂട്ടം: മഴയത്ത് കുടപിടിച്ച് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ജോലിക്കായി പോകവേ കാട്ടുകുളത്തിനടുത്താണ് അപകടം.

കൃഷ്ണമ്മ കുട പിടിച്ച് പാളം കടക്കുന്നതിനിടയിൽ ഇരുഭാഗത്തു നിന്നും ട്രെയിൻ വന്നിരുന്നു. മഴയത്ത് കുട പിടിച്ചിരുന്നിരുന്നതിനാൽ കൃഷ്ണമ്മ കണ്ടില്ലായിരുന്നു. ഇതിനിടയിൽ ട്രെയിൻ തട്ടി തൽക്ഷണം മരിച്ചു. ലോക്കോ പൈലറ്റ് കഴക്കൂട്ടം സ്റ്റേഷൻ മാസ്റ്ററെ വിവരമറിയച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തി.

നേരത്തെ പർപ്പട നിർമ്മാണം നടത്തിയിരുന്ന കൃഷ്ണമ്മ ഇപ്പോൾവീട്ടു ജോലിക്കാണ് പോകുന്നത്. മക്കൾ: മണിച്ചി,സിന്ധു ‘മരുമക്കൾ: സതീശൻ,കുട്ടപ്പൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!