ഇത്തിഹാദ് റെയിൽപ്പാലം സ്ഥാപിക്കുന്നതിനാൽ അൽ യലായിസ് റോഡിൽനിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിൽ തിങ്കളാഴ്ച അർധരാത്രി 12 മണിവരെ തടസ്സമുണ്ടായേക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബായ്: ഇത്തിഹാദ് റെയിൽപ്പാലം സ്ഥാപിക്കുന്നതിനാൽ അൽ യലായിസ് റോഡിൽനിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിൽ തടസ്സമുണ്ടായേക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച അർധരാത്രി 12 മണിവരെയാണ് ഗതാഗതതടസ്സം പ്രതീക്ഷിക്കുന്നത്. ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയങ്ങളിൽ എത്തിച്ചേരാൻ ദിശാസൂചനകൾ പാലിച്ചുകൊണ്ട് ബദൽറോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിവിധ എമിറേറ്റുകളിലായി ഇത്തിഹാദ് റെയിലിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ദേശീയ റെയിൽ ശൃംഖലയിലൂടെ വാണിജ്യ, ചരക്ക് സേവനങ്ങൾ പ്രവർത്തനക്ഷമമായിട്ടുമുണ്ട്.
