1 min read

ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമപ്രവർത്തകൻ സജാദ് ഷാജഹാന്

ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമപ്രവർത്തകൻ സജാദ് ഷാജഹാന്


തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് പ്രാദേശിക ലേഖകനായിരിക്കേ അകാലത്തിൽ നമ്മെ വിട്ടു പോയ മാധ്യമപ്രവർത്തകൻ ജി.നന്ദകുമാറിൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനായ സജാദ് ഷാജഹാന്.
കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നൽകുന്നത്.

നവംബർ 2 ഞായറാഴ്ച വൈകുന്നേരം കൊയ്ത്തൂർക്കോണത്ത് നടക്കുന്ന മൂന്നാം വിദ്യാഭ്യാസ അവാർഡ് സംഗമത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യും. പ്രശാന്തൻ കാണി ഐ.പി.എസ് പുരസ്കാരം നൽകുമെന്ന് സംഘാടകരായ പിരപ്പൻകോട് ശ്യാംകുമാർ, എം.എ.ഉറൂബ്, സച്ചിത്.CS, കൊയ്ത്തൂർക്കോണം സുജി, സുനിൽ കൊയ്ത്തൂർക്കോണം, അസ്ഹർ, അൻഷാദ് തെറ്റിച്ചിറ എന്നിവർ അറിയിച്ചു.

ചടങ്ങിൽ ഗ്രൂപ്പ് അംഗവും കവിയും, അധ്യാപകനുമായ ആനന്ദക്കുട്ടൻ മുരളീധരൻ്റെ പുസ്തകമായ കൈത്തിരിയുടെ പ്രകാശനം പ്രശസ്ത നാടകകൃത്തും ഗാന രചയിതാവുമായ മുഹാദ് വെമ്പായം നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!