1 min read
ഇടവ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ.
ഇടവ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഏഴാം വാർഡിൽ നിന്ന് വിജയിച്ച മുതിർന്ന അംഗം പി.സി.ബാബു, എട്ടാം വാർഡിൽ നിന്നും വിജയിച്ച, തന്റെ ഭാര്യയായ ശ്രീദേവിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

സിപിഎം സ്ഥാനാർത്ഥികളായാണ് ഇരുവരും മത്സരിച്ച് വിജയിച്ചത്. പി.സി. ബാബു മൂന്നാമതും ഭാര്യ ശ്രീദേവി രണ്ടാം തവണയുമാണ് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പി.സി. ബാബുവിനെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പാർട്ടി പരിഗണിക്കുന്നത്. പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായ പി.സി. ബാബുവാണ് മറ്റ് 17 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.

