കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം
1 min read

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം

സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാം


കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി 2025-26 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുന്നതിനായി 31.12.2025 വരെ വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകിയിരുന്നു. എന്നാൽ ചില സ്കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ പ്രസ്തുത അപേക്ഷകൾ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കാത്തതിനാൽ 15.1.2026 വരെ കൂടി വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!