1 min read

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കത്തി രണ്ടു മരണം, രണ്ടുപേർക്ക്‌ ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കര ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി രണ്ടുപേർ മരിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംക്‌ഷന് സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റു സംഭവസ്ഥലത്തു തന്നെ മരിച്ചു. മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എതിർദിശകളിൽനിന്ന് വന്ന ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിന് തീപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!