ഹ്രസ്വകാല സൗജന്യ കോഴ്സുകൾ
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സൗജന്യമായി ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നു. ഫെബ്രുവരി 27 വരെ അപേക്ഷിക്കാം

ഡ്രായിങ് ആൻഡ് പെയിന്റിംഗ് ആർടിസ്റ്റ് കോഴ്സ് – മീഡിയ ആൻഡ് എന്റെർടൈൻമെൻറ് മേഖല – ഗവ ഐ.ടി.ഐ, ആര്യനാട്. ഒഴിവുകൾ 30. യോഗ്യത – പത്താം ക്ലാസ് പാസ്. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും – 0472- 2884466, 9446873596

വെൽഡിങ് കോഴ്സ് – ഓട്ടോമോട്ടീവ് മേഖല – ഗവ ഐ.ടി.ഐ, ധനുവച്ചപുരം. ഒഴിവുകൾ 30. യോഗ്യത : ഔപചാരിക വിദ്യാഭ്യാസം നിർബന്ധിതമല്ല. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും – 9446167357
അസിസ്റ്റന്റ് കമ്പ്യൂട്ടർ ടെക്‌നീഷ്യൻ കോഴ്സ് – ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ മേഖല – ഗവ ഐ.ടി.ഐ, ധനുവച്ചപുരം. ഒഴിവുകൾ 30. യോഗ്യത: പത്താം ക്ലാസ് പാസ് അല്ലെങ്കിൽ എട്ടാം ക്ലാസ് പാസും പ്രവർത്തിപരിചയവും/തത്തുല്യം. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും – 9446167357

ആപ്ലിക്കേഷൻ ഡെവലപ്പർ – വെബ് & മൊബൈൽ കോഴ്സ് – ഐ ടി – ഐ ടി ഈ എസ് മേഖല – അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, വിഴിഞ്ഞം. ഒഴിവുകൾ 20. യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ/തത്തുല്യം. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും – 9495999697

എ. ഐ & എം. എൽ – ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്സ് – ടെലികോം മേഖല – അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, വിഴിഞ്ഞം. ഒഴിവുകൾ 30. യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസ് /തത്തുല്യം വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും – 9495999697
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഗൂഗിൾ ഫോം ലിങ്ക് മുഖേനെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗൂഗിൾ ഫോം ലിങ്ക്:
https://forms.gle/9KfhDwCj81cZz3CV8.
കൂടുതൽ വിവരങ്ങൾക്ക് – 8075967726


