1 min read

സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; ഒപ്പം കൂട്ടാൻ BJP

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. ഇതിനിടെ സി സി മുകുന്ദനെ ഒപ്പം കൂട്ടാനുള്ള ശ്രമം ‌ബിജെപിയും തുടങ്ങി.

സ്വതന്ത്രനായി മത്സരിച്ച് ശക്തി തെളിയിക്കാൻ മുകുന്ദനോട് കോൺഗ്രസ് നിർദേശം. മുകുന്ദന് പിന്തുണ നൽകിയാൽ ഇടത് വോട്ടുകൾ എൽഡിഎഫിനായി ഏകോപിപ്പിക്കപ്പെടും എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡിൽ കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇന്ന് കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്യുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എച്ച് സലാമിനെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!