1 min read

കൊച്ചിയിൽ ആഡംബര ഹോട്ടലിലെ ലഹരിവേട്ട; അന്വേഷണം ക്രൂയ്‌സ് പാർട്ടിയിലേക്ക്

കൊച്ചിയിൽ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയിൽ അന്വേഷണം ക്രൂയ്‌സ് പാർട്ടിയിലേക്ക്. പിടിയിലായ ഷോൺ ശനിയാഴ്ച കൊച്ചിയിൽ ക്രൂയ്‌സ് പാർട്ടി നടത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. പാർട്ടിയിലേക്കും ലഹരി ഒഴുക്കിയെന്നാണ് സംശയം. ഷോൺ കൊച്ചിയിൽ സ്ഥിരമായി പാർട്ടികൾ സംഘടിപ്പിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറയുന്നു.

ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് ഇന്നലെ കൊക്കൈനുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് മാരക ലഹരി മരുന്നുകൾ പിടികൂടിയിരുന്നു. അറസ്റ്റിലായ എട്ട് പേരെയും ജാമ്യത്തിൽ വിട്ടു. ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ അളവ് കുറവായതിനാലാണ് ജാമ്യത്തില്‍ വിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

ആഡംബര ക്രൂസായ നെഫർറ്റിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന കൊച്ചിയിലെ ലഹരിപാർട്ടി ഹൈബ്രിഡ് കഞ്ചാവും കൊക്കെയിനും മെത്താഫിറ്റമിനും എത്തിയത് വിദേശത്തു നിന്നാണെന്നും അന്വേഷണം തുടങ്ങി കസ്റ്റംസ് പറയുന്നു. കേസിൽ പ്രതിയായ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ കൈയിൽ നിന്ന് കഷ്ട്ടിച്ച് രക്ഷപെട്ട വ്യക്തിയാണ്. കഴിഞ്ഞ വർഷം നെഫർറ്റിറ്റി ക്രൂസിൽ ലഹരി പാർട്ടി നടത്തിയിരുന്നു. കസ്റ്റംസ് ക്രൂസിൽ എത്തിയ ഉടൻ പ്രതി രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!