1 min read

എൻട്രൻസ് പരീക്ഷാ അപേക്ഷകരുടെ മാർക്ക് എൻട്രി – അവസാന തീയതി ജൂൺ 14 വരെ ദീർഘിപ്പിച്ചു

2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ 7-ൽ നിന്ന് 2026 ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്പ്രവേശന പരീക്ഷാ കമ്മീഷണറുടെ നടപടി

1 min read

ചരമം: മണമ്പൂർ പാർത്തുകോണത്തു വിളയിൽ വീട്ടിൽ ആറ്റിങ്ങൽ ഡയാന ട്യൂട്ടോറിയൽ ഉടമ രാജു (61) അന്തരിച്ചു

വർക്കല :മണമ്പൂർ പാർത്തുകോണത്തു വിളയിൽ വീട്ടിൽ അയിരൂർ മുൻ വില്ലേജ് ഓഫീസർ ഷൈലയുടെ ഭർത്താവ് ആറ്റിങ്ങൽ ഡയാന ട്യൂട്ടോറിയൽ ഉടമ രാജു (61) അന്തരിച്ചു.

1 min read

തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചു വീണ് സ്ത്രീക്ക് ദാരുണാന്ത്യം.

തൃശൂര്‍ ∙ തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചു വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 .15 നായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്.  ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിന്‍റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ചു വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും […]

1 min read

വിവിധ തസ്തികകളിൽ അഭിമുഖം 13ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്. ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, സീനിയർ അസ്സോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷൻസ്  യോഗ്യത : ഡിഗ്രി,  വയസ്സ് : 25-35 സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ യോഗ്യത : ഡിഗ്രി,  വയസ്സ് : 25-30 ഫിനാൻഷ്യൽ കൺസൾട്ടന്റ്‌സ് യോഗ്യത : പ്ലസ് ടു,  പ്രായപരിധി ഇല്ല ഓട്ടോമൊബൈൽ ടെക്നീഷ്യൻസ് യോഗ്യത : […]

1 min read

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. എസ്.ഐ.യു.സി നാടാര്‍, ഇ.ഡബ്ലു.എസ് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0470- 2622391

1 min read

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക നിയമനം.

നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമാണ് യോഗ്യത. ടൈപ്പ്‌റൈറ്റിംഗ് ലോവര്‍ ഇംഗ്ലീഷും മലയാളവും പാസ്സായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച (ഡിസംബര്‍13) രാവിലെ 11ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2276169

1 min read

ദ്രുത ഡെലിവറി സർവീസ് വിപണിയില്‍ മത്സരം ശക്തമാക്കി ആമസോണും രംഗത്തെത്തി.

ആമസോണിന്റെ ക്വിക് കൊമേഴ്സ് വിഭാഗമായ തേസിലൂടെയാണ് 15 മിനിട്ടിനുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടുമുറ്റത്തെത്തിക്കുന്നത്. പരീക്ഷണാർത്ഥം ബംഗളൂരുവിലാണ് സേവനത്തിന് തുടക്കമിട്ടത്. അടുത്ത ഘട്ടത്തില്‍ ഇന്ത്യയൊട്ടാകെ സേവനം ലഭ്യമാകും. സൊമാറ്റോയുടെ ബ്ളിങ്കിറ്റ്, സ്വിഗി ഇൻസ്‌റ്റാമാർട്ട്, സെപ്‌റ്റോ, ഫ്ളിപ്പ്കാർട്ട് മിനിട്ട്‌സ് എന്നിവയുമായാണ് തേസ് മത്സരിക്കുന്നത്. ഇന്ത്യയിലെ ദ്രുത ഡെലിവറി സർവീസ് വിപണി ഈ വർഷം 600 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തുന്നത്.

1 min read

ടീച്ചർ ട്രെയിനിങ് കോഴ്‌സിന് അപേക്ഷിക്കാം

കെൽട്രോണിൽ മോണ്ടിസോറി ട്രെയിനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416

1 min read

അപേക്ഷ തീയതി നീട്ടി

വിഴിഞ്ഞം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്‌സിലേക്ക് ഡിസംബർ 13 വരെ അപേക്ഷിക്കാം. അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നാണ് കോഴ്‌സ് നടത്തുന്നത്.  2021-ലോ അതിന് ശേഷമോ ഐ.ടി.ഐ വെൽഡർ, ഫിറ്റർ, ഷീറ്റ്മെറ്റൽ കോഴ്‌സുകൾ പാസായവർക്കാണ് ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിൽ പ്രവേശനത്തിന് അവസരം. ആദ്യ രണ്ടുമാസത്തെ ക്ലാസുകൾ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിലും ശേഷമുള്ള നാല് മാസത്തെ ക്ലാസുകളും ആറ് മാസത്തെ ട്രെയിനിങും കൊച്ചിൻ ഷിപ്പ്യാർഡിലുമാണ് നടക്കുന്നത്. […]

1 min read

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്.40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇലക്‌ട്രിസിറ്റി ബില്ലിലെ ഫിക്സഡ് ചാർജില്‍ കഴിഞ്ഞ വർഷം വർധനവ് വരുത്തിയിരുന്നു. എന്നാല്‍, ഈ വർഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിനുപുറമെ, ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 […]

error: Content is protected !!