1 min read

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ വണ്ടാനത്ത് വാഹനാപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം. അര്‍ത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍ പറമ്പില്‍ അഖില്‍ കൃഷ്ണ (22), ചേര്‍ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50നായിരുന്നു അപകടം. ദേശീയപാതയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് തിരിയവെ ബൈക്കില്‍ ലോറിയിടിച്ചുവെന്നാണ് പ്രാഥമിക വിവരം. നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് അച്ചു എസ് ദാസ്. പെണ്‍കുട്ടിയെ കായംകുളം […]

1 min read

എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ

സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ. ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർണമായി. തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിംഗ് പൂർത്തിയാക്കി. സംസ്ഥാനത്ത് ഇതുവരെ പുറത്തായത് ഇരുപത്തി എണ്ണായിരത്തിലധികം പേരാണ്. എസ്ഐആറിൽ ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി മാറുകയാണ് ആലപ്പുഴ. രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധന പൂർത്തിയായത്. തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറ് ശതമാനം ഹിയറിങ് പൂർത്തിയാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് ഹിയറിങ്ങിലൂടെ 28,158 പേരാണ് […]

1 min read

ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് വനിതാസംവരണ സീറ്റില്‍ മത്സരിക്കാം

ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക. സൂഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡറായ അമേയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

1 min read

അരൂർ അപകടത്തിൽ മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കരാര്‍ കമ്പനി ഉടമ രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തിയിരുന്നു . അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്ന് സുഹൃത്ത് ജോമോൻ അറിയിച്ചു. നഷ്ടപരപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല എന്നും ഇവർ പറഞ്ഞിരുന്നു. രാജേഷിനു […]

1 min read

ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ പഴവീട്ടിൽ ഗെയ്റ്റ് തലയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. വൈക്കം ടിവിപുരം സ്വദേശി അഖിൽ – അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഗെയ്റ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഋദവിന്റെ അമ്മ അശ്വതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവമുണ്ടായത്. അമ്മൂമ്മ ഗെയിറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു.

1 min read

ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി

ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് […]

1 min read

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരം

ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

1 min read

എയിംസ് ആലപ്പുഴയിലോ തൃശൂരോ സ്ഥാപിക്കണം’; ആപ്പ് വച്ചാല്‍ തിരിച്ച് വയ്ക്കാനറിയാമെന്ന് സുരേഷ് ഗോപി

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ എയിംസ് ഫോറന്‍സിക് സയന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങാന്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ പുള്ള് പാടത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതി തന്റെ മനസിലുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഢയുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ആലപ്പുഴയാണ് എയിംസ് ഫോറന്‍സിക് സയന്‍സ് […]

1 min read

എംഎല്‍എ ആകാനുള്ള പ്രായം 21 ആക്കണം, കേരള നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി തീരുമാനിക്കും; രേവന്ത് റെഡ്ഡി

കേരളത്തിൽ 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് 2029ൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള വലിയ പോരാട്ടമായിരിക്കുമെന്നും രാജ്യത്തിന്റെ ജനാധിപത്യ മനോഭാവം സംരക്ഷിക്കുന്നതിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കണം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്നിലായി യുവാക്കൾ അണിനിരക്കണമെന്നും റെഡ്ഡി പറഞ്ഞു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ […]

1 min read

വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് […]

error: Content is protected !!